Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jacob Bethell

സി​ഡ്നി ടെ​സ്റ്റ്: സെ​ഞ്ചു​റി​യു​മാ​യി ബെ​ഥ​ൽ; ഇം​ഗ്ല​ണ്ട് പൊരുതുന്നു

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് പൊരുതുന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ഇം​ഗ്ല​ണ്ട് നാ​ലാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 302 എ​ന്ന നി​ല​യി​ലാ​ണ്. ഓ​സീ​സി​നെ​ക്കാ​ൾ 119 റ​ൺ​സിന് മു​ന്നി​ലാ​ണ് നി​ല​വി​ൽ ഇം​ഗ്ല​ണ്ട്.

സെ​ഞ്ചു​റി നേ​ടി​യ ജേ​ക്ക​ബ് ബെ​ഥ​ലും മാ​ത്യൂ പോ​ട്ട്സു​മാ​ണ് ക്രീ​സി​ൽ. ബെ​ഥ​ൽ 142 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. 15 ബൗ​ണ്ട​റി​യാ​ണ് താ​രം ഇ​തു​വ​രെ അ​ടി​ച്ച​ത്. ക​രി​യ​റി​ലെ ക​ന്നി​സെ​ഞ്ചു​റി​യാ​ണ് ബെ​ഥ​ൽ ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. പോ​ട്ട്സി​ന് റ​ൺ​സൊ​ന്നും എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഹാ​രി ബ്രൂ​ക്കും ബെ​ൻ ഡ​ക്ക​റ്റ് ഡ​ക്ക​റും 42 റ​ൺ​സ് വീ​ത​മെ​ടു​ത്ത് പു​റ​ത്താ​യി. ജാ​മി സ്മി​ത്ത് 26 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ബ്യൂ ​വെ​ബ്സ്റ്റ​ർ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സ്കോ​ട്ട് ബോ​ള​ണ്ട് ര​ണ്ട് വി​ക്ക​റ്റും മൈ​ക്ക​ൽ നെ​സെ​റും മി​ച്ച​ൽ സ്റ്റാ​ർ​ക്കും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 567 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഏ​ഴി​ന് 518 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് 49 റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 183 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് ഓ​സീ​സി​നു​ണ്ടാ​യി​രു​ന്ന​ത്.

ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബ്യൂ ​വെ​ബ്സ്റ്റ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സ്​ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഹെ​ഡ് 163 റ​ൺ​സും സ്മി​ത്ത് 138 റ​ൺ​സും വെ​ബ്സ്റ്റ​ർ 71 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

48 റ​ൺ​സെ​ടു​ത്ത മാ​ർ​ന​സ് ല​ബു​ഷെ​യ്നും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത്. ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 384 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

 

 

 

Latest News

Up